പൊലീസിന് എട്ടിന്‍റെ പണികൊടുത്ത് ദിലീപ് | Oneindia Malayalam

2017-10-28 1,386

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഓരോ ദിവസവും പുതിയ പുതിയ വാര്‍ത്തകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. . എന്നാല്‍ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് കേസില്‍ ദിലീപ് അപ്രതീക്ഷിതമായ നീക്കം നടത്തിയിരിക്കുകയാണ്. കുറ്റപത്ര സമര്‍പ്പണം അന്തിമഘട്ടത്തിലെത്തി നില്‍ക്കേ പോലീസിന് വന്‍പണിയാണ് ദിലീപ് കൊടുത്തിരിക്കുന്നത് എന്ന് റിപ്പോർട്ടർ വാർത്ത വ്യക്തമാക്കുന്നു. കുറ്റപത്രത്തില്‍ ദിലീപ് ഒന്നാം പ്രതിയായേക്കും എന്ന് വാര്‍ത്തകളുണ്ടായിരുന്നു. നിലവില്‍ ദിലീപ് പതിനൊന്നാം പ്രതിയാണ്. കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന് എതിരെ ദിലീപ് ആഭ്യന്തര സെക്രട്ടറിക്ക് പരാതി നല്‍കിയതായി റിപ്പോര്‍ട്ടര്‍ വാര്‍ത്ത നല്‍കിയിരിക്കുന്നു. കേസില്‍ തന്നെ ഒന്നാം പ്രതിയാക്കാന്‍ പോലീസ് ഗൂഢാലോചന നടത്തുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. അടുത്ത മാസത്തോടെ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം എന്നാണ് അറിയുന്നത്. കുറ്റപത്രം സമര്‍പ്പിച്ച ഉടനെ കേസ് അതിവേഗ കോടതിയിലേക്ക് മാറ്റുന്ന കാര്യവും അന്വേഷണ സംഘം ആവശ്യപ്പെട്ടേക്കുമെന്ന് റിപ്പോര്‍ട്ടര്‍ വാര്‍ത്തയില്‍ പറയുന്നു.